പൃഥ്വിരാജ് – പാർവതി ചിത്രമായ മൈ സ്റ്റോറിയിലെ മിഴി മിഴി എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

‘എന്നും നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – പാർവതി ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ഈ താരജോഡി അഭിനയം കാഴ്ച വയ്‌ക്കുന്ന മൈ സ്റ്റോറിയിലെ ‘മിഴി മിഴി’ എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.

ശ്രേയ ഘോഷാലും ഹരിഹരനും ചേർന്നാലപിച്ച ഈ ഗാനം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്‌ണനാണ്.

LEAVE A REPLY