പൃഥ്വിരാജ് ചിത്രം ‘9’ ൽ ഡോക്ടർ. ‘ഇനിയത്ത് ഖാനായി പ്രകാശ് രാജ് എത്തുന്നു…

സൗത്ത് ഇന്ത്യൻ സിനിമകളിൽ മുൻപന്തിയിൽ നിക്കുന്ന ഒരു വ്യക്തിത്വവും ഒരു നടനുമാണ് പ്രകാശ് രാജ്. തന്മയത്തോടുകൂടിയുള്ള ഒരു പ്രകടനം അതാകും പ്രകാശ് രാജ് എന്ന നടനെ മറ്റുനടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കൈനിറയെ ചിത്രങ്ങലുള്ള താരത്തെ തേടിയെത്തുന്നത് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ്.

ഈ മാസം പുറത്തിറങ്ങുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’, റോഷിണി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് പാർവതിയാണ്, അതിന് ശേഷം ജൂലൈയിൽ മറ്റൊരു ഹോളിവുഡ് നിലവാരമുള്ള ചിത്രമായ ‘രണം’ പ്രദർശത്തിനെത്തും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘നയൻ’ തന്നെയാണ്.

‘നയൻ’ സിനിമയുടെ ഓരോ പോസ്റ്ററിലൂടെയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയൻ’. പൃഥ്വിരാജ് ഒരു ശാസ്ത്രജ്ഞനായാണ് വേഷമിടുന്ന ഈ ചിത്രത്തിൽ നായികയായിയെത്തുന്നത് ടോവിനോ ചിത്രമായ ഗോദയിലെ ‘വാമിക ഗബി’യാണ്.

ചിത്രത്തിൽ ‘ആനി’ എന്ന കഥാപാത്രമായി മമ്ത മോഹൻദാസും എത്തുന്നു. ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നടൻ പ്രകാശ് രാജിനെയാണ് കാണിച്ചിരിക്കുന്നത്. ‘ഇനിയത്ത് ഖാൻ’ എന്ന ഡോക്ടറായിട്ടാണ് അദ്ദേഹം വേഷമിടുന്നത്.

കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത തോന്നിപ്പിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇനിയത്ത് ഖാന്റേത്.

ആദ്യ ഷെഡ്യുൽ കേരളത്തിലും പിന്നീട് ഹിമാചൽ പ്രദേശിലുമായിരുന്നു ചിത്രീകരണം.

LEAVE A REPLY