പാതിരാത്രി പിറന്നാള്‍ ആശംസകളുമായി എത്തിയ ഫാൻസുകാരോട് മമ്മൂക്ക കേക്ക് വേണോ എന്ന്……….?!

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയുടെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ് സിനിമാലോകവും ആരാധകരും. പാതിരാത്രി തന്നെ താരത്തിന്റെ വീട്ടുമുറ്റത്തു പിറന്നാള്‍ ആശംസകളുമായി ആരാധകരെത്തി. മമ്മൂട്ടി വീട്ടിൽ ഉണ്ടെന്നറിഞ്ഞു എത്തിയ അവർ ഗേറ്റിനു വെളിയിൽ നിന്ന് ആവേശത്തോടെ മമ്മൂട്ടിക്ക് ജയ് വിളിക്കുകയും അദ്ദേഹത്തിന് ഹാപ്പി ബര്ത്ഡേ ആശംസകൾ നേരുകയും ചെയ്തു. അപ്പോൾ മമ്മൂട്ടി വീടിനു പുറത്തിറങ്ങി വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു.

തനിക്കു ജന്മദിന ആശംസകൾ അറിയിക്കാൻ എത്തിയ ആരാധകരോട് അദ്ദേഹം കേക്ക് വേണോ എന്ന് ചോദിച്ചു. വേണം എന്ന് ആരാധകർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം അവർക്കു കേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു. അതോടു കൂടി തങ്ങളുടെ സൂപ്പർ സ്റ്റാറിന് ജന്മദിന ആശംസകൾ കൊടുക്കാൻ പോയ ആരാധകരും ഏറെ സന്തോഷവാന്മാരായി.

മമ്മൂട്ടിയുടെ ബര്ത്ഡേ സർപ്രൈസ് ആയി പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവും നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ ടീസർ, ട്രൈലെർ, പോസ്റ്റെർസ് എന്നിവയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ബര്ത്ഡേ സർപ്രൈസ് ആയി പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവും നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ ടീസർ, ട്രൈലെർ, പോസ്റ്റെർസ് എന്നിവയും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY