പറങ്കി മണ്ണിലെ സ്വന്തം കഥ /മൈ സ്റ്റോറി പ്രാന്തൻസ് റിവ്യൂ

ഒരുപാട് പ്രതീക്ഷകൾക്കും വിവാദങ്ങൾക്കും ശേഷം മൈസ്റ്റോറി പ്രദർശനത്തിനെത്തിയിരിക്കുകയാണ്‌.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ “എന്റെ കഥയാണ് ചിത്രം പറയുന്നത്. ജയ് എന്ന സിനിമ താരത്തിന്റെ തന്റെ കഥയിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് മൈസ്റ്റോറി. വളരെ കഷ്ട്ടപ്പെട്ടു സിനിമയിൽ എത്തിയ ജയ് തന്റെ ആദ്യ സിനിമ നടന്ന പോർടച്ചുഗലിലേക്കു നടത്തുന്ന യാത്രയുടെ രസമുള്ള കാഴ്ചകളാണ് ചിത്രം പറയുന്നത്. ജയ്‌ക്കൊപ്പം ഓർമകളുടെ യാത്രയിൽ താരയും എത്തുന്നു. കേദ്രകഥാപാത്രമായ ജയ് ആയി പ്രിത്വിരാജ് എത്തുമ്പോൾ താരയായി പാർവതി എത്തുന്നു. എന്ന് നിന്റെ മൊയ്തീന് ശേഷം പ്രിത്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രശസ്ത കോസ്റ്റ്യുമ് ഡിസൈനേർ കൂടിയായ റോഷ്‌നി ദിനകർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും പോർച്ചുഗലിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണന്റെ തിരക്കഥ ചിത്രത്തെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു. ഷാൻ റഹ്മാന്റെ സംഗീതം പോർച്ചുഗലിന്റെ വശ്യതയോടൊപ്പം ഇഴുകിചേർന്നു ചിത്രത്തിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്നു. ഡൂഡ്ലിയുടെ കാമറ കണ്ണുകൾ യൂറോപ്പിന്റെ വശ്യ സൗന്ദര്യം അതിമനോഹരമായി തന്നെ പ്രേക്ഷകനിലേക്കു എത്തിക്കുന്നു.

ഓർമ്മകളിലേക്കുള്ള യാത്രയിൽ ജയ് യും താരയും തങ്ങളുടെ നഷ്ടങ്ങളും നേട്ടങ്ങളും തിരിച്ചറിഞ്ഞു സ്വന്തമാക്കുമ്പോൾ ചിത്രം മികച്ചൊരു ആസ്വാദനമായി പ്രേക്ഷകനും അനുഭവപ്പെടുന്നു.

എന്ത് കൊണ്ടും ഒരു സംഗീത ലഹരിയിൽ ആസ്വദിക്കാവുന്ന മികച്ചൊരു എന്റെർറ്റൈനെർ ആയി മാറുന്നുണ്ട് മൈസ്റ്റോറി.

“എന്റെ കഥകളിലെ ഓർമ്മയുടെ പ്രണയ കാഴ്ച്ചകൾ”

LEAVE A REPLY