നീരാളിയിലെ ‘നീരാളിപ്പിടുത്തം’ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ

പ്രേക്ഷക ലക്ഷം കാത്തിരുന്ന നീരാളി തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. നീരാളിയിലെ നീരാളിപ്പിടുത്തം ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. സ്റ്റീഫന്‍ ദേവസിയുടെ സംഗീതത്തിന് വിജയ് യേശുദാസ് ആലപിക്കുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ ആണ് റിലീസായിരിക്കുന്നത്.

റഫീഖ് അഹമ്മദ് വരികളൊരുക്കിയിരിക്കുന്ന ഗാനം ചിത്രത്തിന്റെ സംഘര്‍ഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പാര്‍വതി നായര്‍, നദിയ മൊയ്തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലാണ്. ശരീരഭാരം കുറച്ചതിന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യചിത്രമാണ് നീരാളി.മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അജോയ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

LEAVE A REPLY