നീണ്ട ഇടവേളയ്ക്കു ശേഷം ഗ്യാങ്സ്റ്റർ ഡ്രാമയുമായി മണിരത്‌നം .അഞ്ചു ഭാഷകളിൽ നിന്ന് ആറ് ചിത്രങ്ങൾ ഈ ആഴ്ച പ്രദര്ശനത്തിന് ….

ഒരു ബ്ലോക്ക് ബസ്റ്റർ വിജയമ ഒരു മണിരത്‌നം ചിത്രത്തിന് ലാവ്‍ഭിച്ചിട്ട് വർഷങ്ങൾ ആയി .ഇക്കുറി ഒരു ഇടവേളയ്ക്കു ശേഷം മാണി രത്‌നം എത്തുകയാണ് ഒരു മൾട്ടിസ്റ്റാർ ചിത്രവുമായി .ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി ,വിജയ് സേതുപതി ,വിജയ് ആന്റണി ,സിമ്പു ,പ്രകാശ് രാജ് ,ജ്യോതിക തുടങ്ങിയ വമ്പൻ താര നിരയാണ് ഉള്ളത് .ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രത്തെ വാൻ പ്രതീക്ഷയോടെയാണ് കോളിവുഡും സിനിമ ലോകവും കാത്തിരിക്കുന്നത് .

ചാലക്കുടിക്കാരൻ ചങ്ങാതി

ഒരിടവേളക്ക് ശേഷം സംവിധായകൻ വിനയൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി ‘.നടൻ കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചിത്രം വമ്പൻ താര നിരയുമായി ആണ് പ്രദര്ശനത്തിന് എത്തുന്നത് .തിരക്കഥ ,സംഭാഷണം ഉമ്മർ കാരിയാടു .ചിത്രം വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ .

ലില്ലി

തീവണ്ടി എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ എത്തുന്നു .പ്രശോഭ് വിജയൻ ആണ് സംവിധായകൻ .
പുതുമുഖങ്ങളായ ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, അര്‍ച്ചന വാസുദേവ് തുടങ്ങിയവരും ലില്ലിയില്‍ അഭിനയിക്കുന്നു.

ജോണി ഇംഗ്ലീഷ് സ്‌ട്രൈക്സ് എഗൈൻ

ജോലിയിൽ നിന്നും വിരമിച്ച ശേഷവും ജോണി ഇംഗ്ലീഷിനെ രാജ്യ സുരക്ഷക്കായി തിരിച്ചു വിളിച്ചിരിക്കുകയാണ് .ജോണി ഇംഗ്ലീഷ് സീരിസിലെ മൂന്നാമത്തെ ചിത്രം .എമ്മ തോംസൺ ,ബെൻ മില്ലർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ .വെള്ളിയാഴ്ച ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും .

സുയി ധാഗ -മെയ്ഡ് ഇൻ ഇന്ത്യ
വരുൺ ധവാനും അനുഷ്ക ശര്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ് .ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും .

ദേവദാസ്

തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുന ,നാനി എന്നിവർ അഭിനയിക്കുന്ന സിനിമ .താര സമ്പത്തു കൊണ്ട് വിജയം ആകുമെന്നാണ് ടോളിവുഡ് പ്രതീക്ഷ .ആക്ഷൻ കോമഡി ഡ്രാമ ജോണറിൽ വരുന്ന ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തും

LEAVE A REPLY