നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് 161 ദിവസങ്ങൾ കൊണ്ട് പൂർത്തിയായി

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് കായങ്കുളം കൊച്ചുണ്ണി. നിവിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ‘ഇത്തിക്കരപക്കി’ എന്ന കഥാപാത്രത്തിലൂടെയാണ് ലാലേട്ടൻ ചിത്രത്തിൽ എത്തുന്നത്.

കായംകുളം കൊച്ചുണ്ണിയെയും ഇത്തിക്കരപക്കിയെയും ഒരുമിച്ച് വെള്ളിത്തിരയിൽ കാണാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.

 ഈ ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY