നമുക്കായി ‘നാം’

ക്യാമ്പസ്‌ ചിത്രങ്ങൾ എന്നും മലയാളിക്കൊരു ആഘോഷമാണ് ഈ അടുത്ത കാലത്ത് തന്നെ ആനന്ദം,ക്വീൻ തുടങ്ങിയ ക്യാമ്പസ്‌ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയിരുന്നു.
ആ ഒരു പാതയിൽ വീണ്ടുമൊരു കലാലയത്തിന്റെ കഥ പറഞ്ഞെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘നാം’

നവാഗതനായ ജോഷി തോമസ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും ജോഷി തന്നെയാണ്.
ശബരീഷ് വർമ്മ,രാഹുൽ മാധവ്,ഗായത്രി സുരേഷ്, അദിഥി രവി, ടോണി ലൂക് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ജെ ടി പി ഫിലിംസിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേതാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾക്കു പുറമെ അജയ് മാത്യു, നോബി, നിരഞ്ച് സുരേഷ്, രഞ്ജി പണിക്കർ, കോട്ടയം പ്രദീപ്, സൈജു കുറുപ്പ്, തമ്പി ആന്റണി , മറീന മൈക്കൽ, അഭിഷേക് രവീന്ദ്രൻ എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ ആണ്.

ചിത്രത്തിലെ ടോവിനോ തോമസ്,ഗൗതം വാസുദേവ മേനോൻ വിനോദ് ശ്രീനിവാസൻ എന്നിവരുടെ അതിഥി വേഷങ്ങൾ നല്ല കൈയ്യടി നേടിയിരുന്നു.

അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ എന്നിവർ ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ സുധീർ സുരേന്ദ്രൻ, കാർത്തിക് നല്ലമുത്തു എന്നിവർ നൽകിയ വിഷ്വൽസും മികച്ചു നിന്നു. സിനിമയുടെ മൂടിന് അനുസരിച്ചുള്ള മികച്ച ദൃശ്യങ്ങളും അതിനോട് ഇണങ്ങുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടി.

ക്യാമ്പസിനു പുറമെ നല്ലൊരു കുടുംബ കഥ കൂടി പറയുന്ന ചിത്രം യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്

LEAVE A REPLY