ദേശീയ പുരസ്കാരം: തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച ചിത്രം: പ്രത്യേക പരാമർശം നേടി പാർവതി

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സജീവ് പാഴൂര് തിരക്കഥയൊരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും തൊണ്ടിമുതൽ നേടി. ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേത്. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തെ തേടിയും ഇതില്‍ അഭിനയിച്ചവരെ തേടിയും എത്തിയിരുന്നു.

ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ടേക്ക് ഓഫിലെ’ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി പാർവതി പ്രത്യേക ജൂറി പരാമർശം നേടി. ഒപ്പം മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിനു ലഭിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്.

മികച്ച തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)

തിരക്കഥ (അഡാപ്റ്റഡ്)– ജയരാജ് (ചിത്രം: ഭയാനകം)

ഛായാഗ്രഹണം– ഭയാനകം

സംഗീതം– എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)

പശ്ചാത്തല സംഗീതം– എ.ആർ.റഹ്മാൻ

മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)

കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ

പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്)

എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി – ന്യൂട്ടൻ

തമിഴ് – ടു ലെറ്റ്

ഒറിയ – ഹലോ ആർസി

ബംഗാളി – മയൂരക്ഷി

ജസാറി – സിൻജാർ

തുളു – പഡായി

ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്

കന്നഡ– ഹെബ്ബട്ടു രാമക്ക

തെലുങ്ക് – ഗാസി

സ്പെഷൽ എഫക്ട്സ്, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)

സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക പരാമർശം

പാർവതി (ടേക്ക് ഓഫ്)

മോർഖ്യ (മറാത്തി ചിത്രം)

ഹലോ ആർസി (ഒഡീഷ ചിത്രം)

പങ്കജ് ത്രിപാഠി (ന്യൂട്ടൻ)

പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്

എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ

നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

LEAVE A REPLY