ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ ട്രൈലെർ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ ട്രൈലെർ പുറത്തിറങ്ങി. മൂന്നു സുഹൃത്തുക്കളുമൊത്ത് ബാംഗ്ലൂരില്‍ നിന്ന് കൊച്ചിവരെയുള്ള ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിക്ക് മുന്‍തൂക്കം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക മിഥില പാല്‍ക്കറാണ് . റോഡ് മൂവി ഗണത്തില്‍ പെട്ട ചിത്രം ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് തിയതി നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തും. മറ്റ് റിലീസുകള്‍ ഇല്ലാതെ തിയേറ്ററുകളില്‍ സോളോ റണ്‍ പ്രതീക്ഷിച്ചാണ് റിലീസ് മൂന്നാഴ്ച മുമ്പാക്കുന്നത്.

LEAVE A REPLY