ദുല്‍ഖര്‍ ചിത്രം പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്തുവിട്ടു

മലയാളി പ്രേക്ഷകർ ഒരു ആക്ഷമായി കണ്ട സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദുല്‍ഖര്‍ ചിത്രം പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്തുവിട്ടു.

മെയ് 30 ന് പറവയുടെ ബ്ലൂറേ, ഡിവിഡി, വിസിഡി തുടങ്ങിയവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. താരം ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം സിനിമ പ്രേമികളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നായിരുന്നു പറവയുടെ റിലീസ്. എന്നിട്ടും ഇതു വരെ സിനിമയുടെ ഡിവിഡി വിപണിയില്‍ ലഭ്യമായിരുന്നില്ല.മലയാളത്തില്‍ സാധാരണ സിനിമയുടെ റിലീസിന് ശേഷം എണ്‍പത് ദിവസത്തിനികം ഡിവിഡി വിപണിയിലെത്തുന്നതാണ് പതിവ്.

സൗബിന്‍ സാഹിര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ ഗസ്റ്റ് റോളാണ്. ദുല്‍ഖറിന്റെ മുന്‍കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തിയ ഇമ്രാനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇച്ചാപ്പിയും ഹസീബും അവരുടെ പ്രാവുകളുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.

LEAVE A REPLY