തൃശൂർ സ്വദേശി വിനോദിന്റെ താരാരാധന സ്വന്തം കല്യാണക്കുറിയിൽ…..

ഇഷ്ട താരത്തോടുള്ള ആരാധന വീടിന്റെ ചുവരുകളിലും വാഹനത്തിലും മൊബൈൽ വാൾപേപ്പർ ആയുമൊക്കെയുള്ള കാഴ്ച്ച സ്വാഭാവികമാണ്.

പക്ഷെ തൃശൂർ സ്വദേശി വിനോദിന്റെ താരാരാധന സ്വന്തം കല്യാണക്കുറിയിൽ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്.മോഹൻലാലിന്റെ കട്ട ആരാധകനാണ് വിനോദ് സിനിമകൾ കണ്ടു തുടങ്ങിയ കാലം മുതൽ ചങ്കും ചങ്കിടിപ്പുമാണ് ലാലേട്ടൻ അതു കൊണ്ടു തന്നെ കല്യാണക്കുറി അടിച്ചപ്പോളും ഏട്ടനെ ഒഴിവാക്കാൻ ആയില്ല.
കുറിയുടെ ഒത്ത നടുവിലായി മുണ്ടുടുത്തു മീശ പിരിച്ചിരിക്കുന്ന പ്രൗഢമായ ലാലേട്ടന്റെ ചിത്രമുണ്ട്.

മോഹൻലാൽ ഒരു വികാരമായും സ്വന്തം ജേഷ്ഠനായും മാറുന്ന കലർപ്പില്ലാത്ത ആരാധന.കട്ട ആരാധകനായ വിനോദും അത്ര നിസ്സാരക്കാരനല്ല. കക്ഷി ഡോക്ടറേറ്റ് കഴിഞ്ഞ ശേഷം ഇപ്പോൾ മണ്ണുത്തി കാർഷിക സർവ്വകലാ ശാലയിൽ ലെക്ച്ചർ അസിസ്റ്റന്റാണ്.

ചേർത്തല സ്വദേശിയായ വിനിതയാണ് വധു.

“ചങ്കിലും ചങ്കിടിപ്പിലും ഇപ്പോൾ ദാ കല്യാണക്കുറിയിലും വരെ ലാലേട്ടനെ നെഞ്ചിലേറ്റുന്നൊരു തലമുറയുടെ താരാരാധനയ്ക്ക് തിലകചാർത്തായി മാറുകയാണ് ഇത്തരം കാഴ്ച്ചകൾ.

LEAVE A REPLY