തിരശീലക്കു മുന്പേ –
ഫ്ലൈറ്റ് മിസ്സ്‌ ആയി നായകൻ ആയ ബോളിവുഡ് സൂപ്പർ താരം…

ദേശീയ അവാർഡ് ജേതാവായ അക്ഷയ് കുമാർ ഇന്ന് സിനിമയിൽ പൊന്നിൻ വിലയുള്ള താരം.
എന്നാൽ അക്ഷയ് കുമാർ സിനിമയിൽ എത്തുന്നതിനു മുൻപ് ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു എന്ന് എത്ര പേർക്കറിയാം.
അതേ സിനിമ നടൻ ആകുന്നതിനു മുൻപ് അക്ഷയ് കുമാർ ഒരു ഹോട്ടലിലെ ഷെഫ് ആയും വെയ്റ്റർ ആയും ജോലി നോക്കിയിട്ടുണ്ട്.

കോളേജ് പഠനം ആദ്യ വർഷം തന്നെ ഉപേക്ഷിച്ചു അക്ഷയ് കുമാർ തായ്‌ലൻഡിൽ മാർഷൽ ആർട്സ് അഭ്യസിക്കാൻ പോയി. ശേഷം തിരിച്ചു വന്നു ബോബെയിൽ മാർഷ്യൽ ആർട്സ് പഠിപ്പിക്കുന്ന സ്‌ഥാപനം തുടങ്ങി .

ആയിരിക്കെ അദ്ദേഹത്തിന്റെ ശിഷ്യൻ ആയ ഒരു ഫോട്ടോഗ്രാഫർ സ്റ്റുഡന്റ് ആണ് മോഡലിംഗ് ട്രൈ ചെയ്യാൻ ഉപദേശിച്ചത്.
മോഡലിംഗിൽ നിന്നും തന്റെ ഒരുമാസത്തെ ശമ്പളം രണ്ടു ദിവസം കൊണ്ട് അദ്ദേഹം സ്വന്തമാക്കി. പിന്നീട് അത് ഒരു കരിയർ ആയി അദ്ദേഹം സ്വീകരിച്ചു..

ഒരിക്കൽ ബാംഗ്ലൂരിൽ വച്ച് നടക്കേണ്ടിയിരുന്ന ഒരു ad ഷൂട്ടിന് പോകാൻ ഇരുന്ന അക്ഷയ് കുമാറിന് തന്റെ ഫ്ലൈറ്റ് മിസ്സ്‌ ആയി. ആ നിരാശയിൽ അദ്ദേഹം തന്റെ പോർട്ടഫോളിയോ ആയി അടുത്തുള്ള ഫിലിം സ്റ്റുഡിയോ സന്ദർശിച്ചു.
അന്ന് വൈകീട്ട് നായകനായി ദീദാർ എന്ന ചിത്രത്തിൽ അദ്ദേഹം കരാർ ഒപ്പ് വച്ചു.

LEAVE A REPLY