തിരക്ക് പിടിച്ച ജീവിതത്തിന്റെ ഓട്ടത്തിൽ നമ്മൾ ബോധപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലരുണ്ട്…കുട്ടികൾ.

മുതിർന്നവരുടെ പോലെ അസൂയയോ, വിദ്വേഷമോ ഈഗോയോ ഇല്ലാത്ത അവരുടെ ലോകത്തു ഉള്ളത് സ്നേഹവും നിഷ്കളങ്കതയും മാത്രമാണ്.
കുട്ടികളുമായി നാം പങ്കു വയ്ക്കുന്ന സ്നേഹം, അവർക്ക് നാം നൽകുന്ന കരുതൽ, അത് കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നമ്മൾ അത് നൽകുന്നില്ല എങ്കിൽ അവർ കുട്ടികൾ അല്ലാതാകുന്നു അവർക്കവരുടെ മനോഹരമായ ബാല്യം നഷ്ടമാകുന്നു.

ശബ്ദകോലാഹലങ്ങളില്ലാതെ സിനിമയുടെ ദൃശ്യ ഭാഷയിലൂടെ കഥ പറഞ്ഞ മനോഹരമായ ഹ്രസ്വ ചിത്രം “hopefully” നമ്മളോട് പങ്കു വക്കുന്നത് അത്തരം കരുതലുകളെ കുറിച്ചാണ്. സ്നേഹത്തെ കുറിച്ചാണ്.
പ്രധാന വേഷം ചെയ്ത ബേബി വൈഗ നിധീഷും , സിനിമ താരം സൗമ്യ മേനോനും, ഷഹീൻ ഷായും, ശബ്ദം നൽകിയ ബേബി ജുവാന ജെയ്‌മോൻ അടക്കം ഈ കൊച്ചു ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

കാണുക, പങ്കു വക്കുക
Hopefully,
സിനിമ പ്രാന്തൻ

Short film link :ഇതാ

LEAVE A REPLY