തമീൻസ് കുടുംബത്തിൽ നിന്നും മറ്റൊരു നിര്മ്മാതാവ് കൂടി സിനിമ ലോകത്തേക്ക് എത്തുന്നു പ്രശസ്ത തമിഴ് താരം ജയ് നായകനായി എത്തുന്ന ബിഗ് ബഡ്‌ജെക്ട് ചിത്രം നിർമിച്ചു കൊണ്ടാണ് ഷിജു തമീൻസ് നിർമ്മാണ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത് തന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ടിലൂടെ ആണ് ഷിജു തമീൻസ് ഈ സർപ്രൈസ് പുറത്തു വിട്ടത്…. ജയ്‌ക്കൊപ്പം സൌത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലൂടെ അരങ്ങിലും അണിയറയിലും ആയി നിരവധി പുതുമുഖങ്ങളും സിനിമ രംഗത്തേക്ക് കടക്കുന്നു തമിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗൺസ് മെന്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസും മാർച്ച്‌ 15ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർ താരം പുറത്തു വിടും പുലി ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ഷിബു തമീൻസിന്റെ അനുജനാണ് ഷിജു തമീൻസ്

LEAVE A REPLY