ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

അഞ്ഞൂറിലധികം സിനിമകളിൽ ശബ്ദസാന്നിധ്യമായ അമ്പിളി മോനിഷയ്ക്ക് ശബ്ദം നൽകിയതിലൂടെയാണ് പ്രശസ്തയായത്. മോനിഷയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ആദ്യ ചിത്രം നഖക്ഷതങ്ങൾ മുതൽ അവസാന ചിത്രം വരെ ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. ശാലിനിയുടെ കുട്ടിക്കാലത്തും അമ്പിളിയായിരുന്നു ശബ്ദം നൽകിയിരുന്നത്.

ശോഭന, ജോ മോൾ, രോഹിണി, അംബിക, റാണി പത്മിനി, പാർവതി, രഞ്ജിനി, ലിസി, സിതാര, ശാരി, ഉവവശി, ചിപ്പി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തിയ കന്നഡ ചിത്രം ഭക്തകണ്ണപ്പയിൽ ശബ്ദം നൽകിയാണ് ഡബ്ബിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ലേക്ക് വ്യൂവിൽ പ്രയാഗയിലായിരുന്നു താമസം. നാലു മാസമായി ചികത്സയിലായിരുന്നു.

LEAVE A REPLY