ട്രോളന്മാരുടെ പ്രിയ താരം ദശമൂലം ദാമു ഷാഫി ചിത്രത്തിൽ നായകനാകുന്നു

ട്രോളന്മാരുടെ പ്രിയ താരമാണ് ദശമൂലം ദാമു. 2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദാമു എന്ന ഗുണ്ടാ കഥാപാത്രമാണ് ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സ് കവർന്നത്.

ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകൻ ഷാഫിയോട് അടുത്തിടെ ട്രോളന്മാർ ഏറെ ആവശ്യപ്പെടുകയുണ്ടായി.ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി കൂട്ടിച്ചേർത്തു.

LEAVE A REPLY