ഞാൻ മേരിക്കുട്ടി😍

ജയേട്ടൻ രഞ്ജിത്തേട്ടൻ കൂട്ടുകെട്ടിലെ മികച്ചൊരു സിനിമ…
ഒരേ സമയം ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിക്കും മേരിക്കുട്ടിയായി ജയേട്ടൻ അഭിനയിച്ച് വിസ്മയിപ്പിച്ചു….
ഇന്നസെൻറും സുരാജ് വെഞ്ഞാറമൂടും അജു വർഗ്ഗീസും ജൂവൽമേരിയും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി…
ജയേട്ടാ.നിങ്ങളെ പോലെയുള്ള മികച്ച നല്ല നടന്മാരെയാണ് മനുഷ്യാ ഇന്ന് ഞങ്ങളെപ്പോലെയുള്ള സിനിമ പ്രേമികൾക്കും മലയാള സിനിമയ്ക്കും ആവശ്യം…😍
ഈ ലോകത്തുള്ള ഒട്ടനവധി മേരിക്കുട്ടിന്മാർക്ക് മാത്രമല്ല.. നമ്മളെപ്പോലെ ഉള്ളവർക്കും വേണ്ടി.. സിനിമയിൽ സംവിധായകൻ പറയാൻ ഉദ്ദേശിച്ചത് എന്താണോ.. അത് തന്നെയാണ്… ഈ സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും തോന്നിപ്പിക്കുന്നത്…
ഈ ലോകം ആണിന്റെയും അല്ല പെണ്ണിന്റെയും അല്ല….!
കഴിവിന്റെ ലോകമാണ്….!!എന്ന കാലഘട്ടത്തിനാവശ്യമായ നല്ല ഒരു മെസേജ് നൽകാൻ പടത്തിന് സാധിച്ചു…
ഞാൻ ഉൾപ്പെടുന്ന സമൂഹം എന്നും അവഗണനയോടെ മാറ്റി നിർത്തുന്ന ഒരു വിഭാഗം ( Sheros ) ആളുകളെക്കുറിച്ച് മനസ്സിലാക്കാനും അവരനുഭവിക്കുന്ന എല്ലാ കഷ്ടതകളും അവഗണനയും കളിയാക്കലുകളും എല്ലാം തന്നെ സിനിമയിലൂടെ അവതരിപ്പിച്ച് പ്രേഷകരിലേയ്ക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു…..

സു സു സുധി വാത്മീക്യത്തിന് ശേഷം എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ സിനിമ…😍തന്നെയാണ്.. ഞാൻ മേരിക്കുട്ടി…
നല്ല സിനിമയെ സ്നേഹിക്കുന്ന സിനിമാ പ്രേമികൾ ഈ മേരിക്കുട്ടിയേയും നെഞ്ചേറ്റുമെന്നുറപ്പ്…..
Shero…….😍is A Hero….💪🏻

LEAVE A REPLY