ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നലെ ജോയിൻ ചെയ്തു

വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നലെ ജോയിൻ ചെയ്തു.

ഏറെ കൗതുകം തോന്നുന്ന ഒരു ടൈറ്റിൽ തന്നെയാണ് ചാക്കോച്ചൻ കേന്ദ്രകഥാപാത്രമാകുന്ന “ജോണി ജോണി യെസ് അപ്പായുടേത്”. ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത് ജി മാർത്താണ്ഡനാണ്. ബിജു മേനോൻ ചിത്രമായ ‘വെള്ളിമൂങ്ങയുടെ’ തിരക്കഥാകൃത്തായ ജോജി തോമസാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. നാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കോട്ടയത്തും പരിസരഭാഗങ്ങളിലായിരിക്കും ചിത്രീകരണം.

ചിരിച്ചും ചിന്തിപ്പിച്ചും ചാക്കോച്ചന്റെ എല്ലാ കഥാപാത്രങ്ങളും മലയാളി കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും കൂട്ടിയിണക്കുകയാണ്. ചാക്കോച്ചന്റെ “ജോണി ജോണി യെസ് അപ്പാ” എന്ന ചിത്രം !!!

ചിത്രങ്ങൾ കാണാം:

LEAVE A REPLY