ജാക്ക് ആൻഡ് ജിൽ -മഞ്ജു വാരിയർ കാളിദാസ് ജയറാം ചിത്രം

സന്തോഷ് ശിവൻ കാളിദാസ് ജയറാം മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന ചിത്രത്തിന് ജാക്ക് ആൻഡ് ജിൽ എന്ന് പേരിട്ടു ,ചിത്രത്തിൽ സൗബിൻ ഷാഹിറും ഒരു പ്രധാന റോളിൽ എത്തുന്നു .

ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭനാ ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ ,ഏഴു വർഷം മുൻപ് സംവിധാനം ചെയ്ത ഉറുമിക്ക് ശേഷം കുഞ്ഞാലി മരക്കാർ 4 ആയിരുന്നു സന്തോഷ് ശിവൻ അടുത്തതായി ചെയ്യാനിരുന്ന ചിത്രം .മമ്മൂട്ടി നായകനാകുന്ന സിനിമ ഒരു പീരിയോഡിക് ഡ്രാമയാണ് .ചരിത്രം സംസാരിക്കുന്ന ചിത്രം ആയതിനാൽ ചിത്രത്തിന് കൂടുതൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആവശ്യമാണ് .ചിത്രം നിർമിക്കുന്ന ഓഗസ്റ്റ് സിനിമാസ് അതിന്റെ ജോലിയിലാണ് .

കുഞ്ഞാലി മരക്കാരിനു മുമ്ബ് സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് ആൻഡ് ജില്ലിനെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം ആണ് പുറത്തു വിട്ടത് .ദുബായ് ബേസ് ചെയ്ത ലെൻസ്മാൻ എന്ന നിർമാണ കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത് .ചിത്രത്തിൽ നെടുമുടി വേണു ,രമേശ് പിഷാരടി ,അജു വർഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട് എന്നാണു അറിയാൻ കഴിഞ്ഞത് .കൂടാതെ ബോളിവുഡിൽ നിന്നുള്ള ടെക്‌നിഷ്യൻസും ചിത്രത്തിന്റെ അണിയറയിൽ ഉണ്ടാകും.,
അതേസമയം സന്തോഷ് ശിവൻ കാമറ കൈകാര്യം ചെയ്ത മണിരത്നം സംവിധാനം ചെയ്ത ചിത്രം ചെക്കാ ചിവന്ത വാനം ഈ മാസം 28 നു റിലീസ് ചെയ്യും .

LEAVE A REPLY