” ജാക്ക്പോട്ട് “വിൻ ചെയ്തിട്ട് 25 വർഷങ്ങൾ…

മലയാളത്തിൽ അപൂർവമായേ സ്പോർട്സ് ഡ്രാമകൾ സംഭവിക്കാറുള്ളു. ഹോഴ്സ് റേസ് ആധാരമാക്കി 1993ൽ ഇറങ്ങിയ ചിത്രമാണ് ജാക്ക്പോട്ട്. ജോമോൻ മമ്മൂട്ടി യെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ജാക്ക്പോട്ട്.
ഒരു പക്ഷെ കുതിരപ്പന്തയത്തിന്റെ കഥ പറയുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്ന് സംശയമാണ്.
ഹോഴ്സ് റേസ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ജാക്ക്പോട്ട് ജയിക്കുന്ന’ ഹോഴ്സ് റേസ് ജോക്കി ‘ആയി മമ്മൂട്ടി എത്തുന്നു. ഐശ്വര്യ, ഗൗതമി, ലാലു അലക്സ്, രാജൻ പി ദേവ്, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.
ഹോഴ്സ് റേസിനൊപ്പം കുടുംബ കഥയും ചിത്രം പറഞ്ഞു പോകുന്നു. ഒരു ത്രില്ലെർ സ്പോർട്സ് ഡ്രാമ എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം. ക്ലൈമാക്സിലെ ഹോഴ്സ് റേസ് ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
അക്കാലത്തു ആ രംഗങ്ങൾ തീയേറ്ററുകളിൽ വലിയ ഓളം തന്നെയാണ് സൃഷ്ടിച്ചത്.
ഷാജൂൺ കാര്യാലിന്റെ കഥയ്ക്ക് ടി. ദാമോദരൻ മാഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു.
ചിത്രത്തിലെ “താഴ്‌വാരം മൺപൂവേ.. തീ കായും പെൺപൂവേ “എന്ന ഗാനം എക്കാലത്തെയും ഹിറ്റ്‌ സോങ്ങുകളിൽ ഒന്നാണ്. ഗാന രംഗവും പാട്ടിനൊപ്പം മികച്ചു നിന്നു.
അതുവരെ പറയാത്ത വ്യത്യസ്തമായ ഒരു കഥ മനോഹരമായി ചിത്രീകരിച്ചു എന്നതാണ് ജാക്ക്പോട്ട് എന്ന സിനിമയുടെ പ്രത്യേകത.
കന്നഡ ആക്ടർ ആർ എൻ സുന്ദരേശൻ ആണ് വില്ലൻ ആയി വേഷമിട്ടത്. സാമ്രാജ്യം, അനശ്വരം, എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജാക്ക്പോട്ട്

LEAVE A REPLY