“ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ” അവാര്‍ഡ് കരസ്ഥമാക്കിയ ‘ഒറ്റമുറി വെളിച്ചം’

സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ‘ഒറ്റമുറി വെളിച്ചം പതിനഞ്ചാമത് സ്റ്റൂട്ട് ഗര്‍ട്ട് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ശ്രദ്ധേയമായ മലയാളചലച്ചിത്രം ” ഒറ്റമുറി വെളിച്ചം ” തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മനിയിലെ സ്റ്റൂര്‍ട്ട് ഗര്‍ട്ടില്‍ നടന്ന അവാര്‍ഡ് ചടങ്ങിൽ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ” ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ ”അവാര്‍ഡ് ഏറ്റുവാങ്ങി.

ശില്‍പ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാര്‍ഡുമാണ് രാഹുലിന്റെ ആദ്യചിത്രമായ ‘ഒറ്റമുറിവെളിച്ചം കരസ്ഥമാക്കിയത്. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയാണ്. ഗോവ ,ദുബായ് ,ന്യുയോര്‍ക്ക് ,തുടങ്ങിയ നിരവധി അന്താരാക്ഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമുണ്ടായി .മറ്റുചില അന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് .തന്റെ രണ്ടാമത്തെ ചിത്രമായ ”ഡാകിനി ”യുടെ പണിപ്പുരയില്‍നിന്നാണ് രാഹുല്‍റിജിനായര്‍ സ്റ്റൂട്ട് ഗര്‍ട്ട് ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ എത്തിയത്. യൂണിവേഴ്സല്‍ സിനിമയും ഉര്‍വ്വശി തീയേറ്റേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ” ഡാകിനി’ ‘ യുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണ് .

LEAVE A REPLY