ചിത്രം റിലീസിനോട് അടുക്കുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ടൊവീനോ ആരാധകന് നൽകിയ മറുപടി ഇതാ ……..

കേരളത്തിനെ പ്രളയക്കെടുതിയിലാഴ്ത്തിയപ്പോൾ ഓരോ മനുഷ്യരും പരസ്പരം കൈകോർത്തുനിന്നു തന്നെ മുന്നേറുകയായിരുന്നു. വളരെ സാധാരണക്കാരന് എന്ന നിലയിൽ പലതാരങ്ങളും രാപകൽ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തങ്ങളായി എത്തിയിരുന്നു. അതിലെ ഒരു താരമായിരുന്നു ടോവിനോ തോമസ്. സോഷ്യൽ മാധ്യമങ്ങളിലും വളരെ നിറഞ്ഞ ഒരു സാനിധ്യം അറിയിക്കുന്ന ഒരു വെക്തി എന്ന നിലയിൽ തന്റെ റിലീസിനൊരുങ്ങുന്നതീവണ്ടി എന്ന ചിത്രത്തിനോടനുബന്ധിച്ച് തന്റെ ആരാധകനു കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുനത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരിൽ മാത്രം ഈ പടം കാണാൻ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കും’–ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന കമെന്റ്. ഉടൻ തന്നെ എത്തി ടൊവീനോയുടെ മറുപടി, “സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ ……”

LEAVE A REPLY