കൊച്ചി മെട്രോനെ തെലുഗു സിൽമേൽ എടുത്തേ!

നമ്മുടെ കൊച്ചി മെട്രോ പുതിയ ‘ലൗവേര് ‘ എന്ന തെലുഗ് ചിത്രത്തിൽ ലൊക്കേഷനാകുന്നു.ഇടപ്പള്ളി സ്റ്റേഷന് മുന്നിലും പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. മുമ്പ് പല പരസ്യചിത്രങ്ങളും മെട്രോസ്‌റ്റേഷനുകളിലും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫീച്ചര്‍ ഫിലിം ചിത്രീകരിക്കുന്നത്.
അധികൃതരില്‍ നിന്നും അനുമതി വാങ്ങി അക്കൗണ്ടില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചാണ് മെട്രോയില്‍ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിനായി രണ്ടു ലക്ഷം രൂപയാണ് അടച്ചത്.

അനീഷ് കൃഷ്ണൻ നിർമ്മിക്കുന്ന ‘ലൗവേര്’ എന്ന ചിത്രത്തിൽ രാജ് തരുണും ഋദ്ധി കുമാറും പ്രധാനവേഷം ചെയ്യുന്നു.കുട്ടനാട്, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ ചിത്രീകരണത്തിനു ശേഷമാണ് സിനിമാടീം മെട്രോയിലുമെത്തിയത്.

LEAVE A REPLY