കൈയിലെ ടാറ്റു മേക്കപ്പിട്ട് മറയ്ക്കുന്ന സൗബിൻ; വീഡിയോ കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത ഒരു താരമാണ് സൗബിൻ ഷാഹിർ. ഗപ്പി സംവിധായകന്‍ ജോണ്‍ പോളിന്റെ അടുത്ത സംവിധാന സംരംഭമായ അമ്പിളിയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്.

ചിത്രത്തിനായി തന്റെ കൈയിലെ ടാറ്റു മേക്കപ്പിട്ട് മറയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. ശരീരത്തിലെ നിറത്തോട് ഇണങ്ങുന്ന മേക്കപ്പ് ഇട്ട് ടാറ്റു മറയ്ക്കുകയാണ് സൗബിന്‍ ചെയ്തിരിക്കുന്നത്.

നസ്രിയ നസീമിന്റെ സഹോദരന്‍ നവിന് നസീം പുതുമുഖം തന്‍വി റാം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കി, ബെംഗലൂരു, ലഡാക്ക് ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

LEAVE A REPLY