ഒരു  കുട്ടനാടൻ ബ്ലോഗിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

തനി നാടൻ ശൈലിയിൽ ഒരു കഥയും ഒരു പിടി നല്ല കഥാപാത്രങ്ങളും അണിനിരക്കുന്ന ചിത്രമാണ് സേതുവിൻറെ ആദ്യ സംഭ്രമമായ ഒരു കുട്ടനാടൻ ബ്ലോഗ്. ആദില്‍ ജഹാന്റെയും അനു സിത്താരയുടെയും വിവാഹ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിയ ഉല്‍ ഹഖ്, ഹരിചരന്‍ സെഷാദ്രി, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സാധാരണകരാനിടയിൽ കാണുന്ന ഹരി എന്ന ഒരു കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിലെത്തി. കുട്ടനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികമാരായി അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എത്തുന്നു. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രദീപ് നായരുടെ ദൃശ്യങ്ങള്‍ നിലവാരം പുലര്‍ത്തി. തനി നാടൻ കുട്ടനാട് ശൈലിയിൽ പറഞ്ഞുപോകുന്ന കഥയും ഒരുപിടി നല്ല കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ കാണാം.ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം എന്നാണ് രണ്ടാം വാരത്തിലെത്തിയ ഒരു കുട്ടനാടൻ ബ്ലോഗിനെപറ്റി പ്രേക്ഷരുടെ പ്രതികരണം.

LEAVE A REPLY