കിണർ/റിവ്യൂ

“അമേരിക്കയിലെ മിഷിഗണിനടുത്തുള്ള ‘ഡീട്രോയിറ്റ് ‘എന്ന പ്രദേശം പൊതുജന ശ്രദ്ധയിലേക്ക് വരുന്നത് ‘ജലം’എന്ന ഒറ്റവിഷയത്തിൻ മേലാണ്”.
കുടിവെള്ളം കോർപ്പറേറ്റ് കുടിവെള്ള കമ്പനിക്ക് തീറെഴുതിയ ആദ്യ പ്രദേശമായിരുന്നു ഡീട്രോയിറ്റ് ഒരിറ്റു ദാഹജലത്തിനു കപ്പം കേട്ടേണ്ടുന്ന അവസ്ഥ.
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുക ജലത്തിന്റെ പേരിലാകും എന്ന ധാരണകൾ ശെരി വയ്ക്കും വിധമാണ് ഭാവിയുടെ മുന്നേറ്റം.

ഇത്രയധികം കാലികപ്രസക്തിയുള്ളൊരു വിഷയത്തിലാണ് പ്രശസ്ത സംവിധായകൻ എം എ നൗഷാദ് തന്റെ പുതിയ ചിത്രമായ ‘കിണർ’എത്തിച്ചിരിക്കുന്നത്.

‘കിണർ’
പേര് ശെരിവയ്ക്കും പോലെ തന്നെ ജലമാണ് വിഷയം,കേരള കർണാടക അതിർത്തിയിൽ നടക്കുന്ന ജലദൗർലഭ്യവുമായി ബന്ധപ്പെട്ടൊരു വിഷയത്തിന്റെ കഥയുമായാണ് ഇത്തവണ നിഷാദും സംഘവും എത്തിയിരിക്കുന്നത്.

സിനിമയിൽ ഇന്നേവരെ കേട്ടിട്ടില്ലാത്തൊരു പേരാണ് ‘കിണർ’മുകളിൽ നിന്നു നോക്കുന്നവർക്ക് അന്യമായ കിണർ തട്ട് പോലെ മനുഷ്യമനസ്സിന്റെ ആഴത്തെ കാണിക്കാനാണ് ഇത്തരമൊരു പേര് തിരഞ്ഞടുത്തത് എന്നാണ് സംവിധായകന്റെ വിശദീകരണം.

ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവികാസങ്ങളിൽ പകയ്ക്കാതെ അവയോടു സധൈര്യം നേരിടുന്നൊരു സാധാരണ സ്ത്രീയുടെ കഥ.

ചിത്രത്തിലെ കേദ്രകഥാപാത്രമായ ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത് പഴയ തെന്നിന്ത്യൻ താരസുന്ദരി ജയപ്രദയാണ്.
ബ്ലെസ്സിയുടെ പ്രണയത്തിനു ശേഷം ഏകദേശം അഞ്ച് വർഷങ്ങൾക്കു ശേഷമാണു വളരെയധികം അഭിനയപ്രാധാന്യമുള്ളൊരു വേഷവുമായി ജയപ്രദ മലയാളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിൽ രേവതിയുമുണ്ട്,കാലികപ്രസക്തിയേറിയ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ കളക്ടറുടെ വേഷത്തിലാണ് രേവതിയെത്തുന്നത്.

നാൽപ്പതിൽ അധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പശുപാതി,ജോയ് മാത്യു,നാസർ,കൈലാഷ്,വിജയ് മേനോൻ കലിംഗ ശശി,ഇന്ദ്രൻസ്, മധുപാൽ,സുധീർ കരമന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

എം നൗഷാദിന്റെ കഥയ്ക്ക് അൻവർ അബ്ദുള്ള അജു കെ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.ഷീല പോൾ,ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.

ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളായ എസ് പി ബാലസുബ്രഹ്മണ്യവും യേശുദാസും ഒന്നിച്ചിരിക്കുന്ന കിണറിലെ ഗാനങ്ങൾ ഇതിനകം തന്നെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.അയ്യാ സ്വാമി എന്ന് തുടങ്ങുന്ന ഗാനം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തിട്ടുണ്ട്.

മലയാളത്തിനൊപ്പം തമിഴിലും പ്രദർശത്തിനെത്തുന്ന ചിത്രം തമിഴിൽ ‘കെണി’എന്ന പേരിൽ പുറത്തിറങ്ങും.

ഫ്രാഗന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി.കെ, ആനി സജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കാലികപ്രസ്കതമായൊരു വിഷയമാണെങ്കിലും കെട്ടുറപ്പുള്ള കഥ പറച്ചിലിലൂടെ ജനശ്രദ്ധയാകർഷിക്കാൻ ചിത്രത്തിനാകുന്നുണ്ട്.

വളരെ റിയലിസ്റ്റിക്കായി ഭാവിയിലേക്കൊരു താക്കീതായി എത്തുന്ന ചിത്രം മാറേണ്ട ചിന്തകളുടെയും പൊതുബോധത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഓരോ മനുഷ്യനും തീർച്ചയായും കണ്ടിരിക്കേണ്ട വളരെ സാമൂഹിക പ്രസക്തമായൊരു ചിത്രമായി മാറുകയാണ് കിണർ.

LEAVE A REPLY