കായം കുളം കൊച്ചുണ്ണിക്കൊപ്പം ഒടിയന്റെ രംഗപ്രവേശം

അതെ നിവിൻപോളി നായകനാകുന്ന ചിത്രം കായം കുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കരപക്കി ആയി എത്തുന്നു എന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത് .ഇപ്പോൾ മോഹൻലാൽ ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത പുറത്തു വിട്ടിരിക്കുകയാണ് ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ .ഒക്ടോബര് 11 നു കായം കുളം കൊച്ചുണ്ണി സിനിമക്കൊപ്പം തന്നെ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ ഒടിയന്റെ ട്രൈലെർ റിലീസ് ആകുകയാണ് .തീയേറ്ററിൽ ട്രൈലെർ എത്തുന്നതിനു നിമിഷങ്ങൾക്ക് മുൻപ് മോഹൻലാലിൻറെ ഫേസ്ബുക് പേജിൽ ട്രൈലെർ ലോഞ്ച് ചെയ്യും .ഒടിയൻ ഡിസംബർ 14 നു റിലീസ് ചെയ്യും .ബിഗ് ബജറ്റ് ചിത്രത്തിൽ മഞ്ജു വാരിയർ ആണ് നായിക .ചിത്രത്തിന്റെ vfx ജോലികൾ മുംബയിലെ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു .

LEAVE A REPLY