കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു…..

സിനിമാലോകവും പ്രേക്ഷക ലോകവും ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് നിവിൻ പോളിയുടെ കായങ്കുളം കൊച്ചുണ്ണി. വിസ്മയിപ്പിക്കുന്ന അണിയറപ്രവർത്തനങ്ങൾ കണ്ട ഓരോ സിനിമ പ്രേമിയും ചിത്രത്തിന്റെ മറ്റുവിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് . ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജാനകിയും കൊച്ചുണ്ണിയും തമ്മിലുള്ള പ്രണയമാണ് കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്ന ഈ ഗാനം സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഒപ്പം ഈ വരികൾ എഴുതിയിരിക്കുന്നത് ഗോപി കണ്ണങ്ങാട്ടാണ്.

സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

ബോബിസഞ്ജയ് ടീം തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ നിർമ്മിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കായങ്കുളം കൊച്ചുണ്ണിയായി എത്തുമ്പോൾ ഇത്തിക്കരപക്കിയായി ലാലേട്ടന് എത്തുന്നു. GCC രാജ്യങ്ങളിലും യൂറോപ്പിലും ഓഗസ്റ്റ് 16ന് ചിത്രം റിലീസ് ചെയ്യും.

LEAVE A REPLY