കാമുകി

ഇതിഹാസ,സ്റ്റൈൽ എന്നീ ചിത്രകൾക് ശേഷം ബിനു എസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാമുകി..

അന്ധനായ കാമുകനെ പ്രണയിക്കുന്ന തന്റേടിയായ നായിക ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് കാമുകി.

ഒരു ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ കടന്നു പോകുന്ന എന്റെർറ്റൈനെർ.
ഹരി എന്ന അന്ധനായ യുവാവായി അസ്‌കർ അലിയും അച്ചാമ്മ എന്ന തന്റേടിയായ കഥാപാത്രത്തെ അപർണ ബാലമുരളിയും അവതരിപ്പിക്കുന്നു .
നായിക പഠിക്കുവാനായി കോളേജിൽ എത്തുന്നതും കാഴ്ച ഇല്ലാത്ത ഹരിയെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രണയത്തിലൂടെയുമാണ് സിനിമ കടന്നു പോകുന്നത്.പ്രണയം,ഫ്രണ്ട്ഷിപ്,സെന്റിമെന്റ്സ്,തേപ്പ്,കോമഡി,എന്നിവ എല്ലാം സമ്മിശ്രണമായി സംവിധായകൻ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.അസ്കറിന്റെയും അപര്ണയുടെയും പ്രകടനം മികച്ചു നിന്നു,അതോടൊപ്പം അസ്കറിന്റെ സുഹൃത് വേഷം ചെയ്ത റിയാലിറ്റി ഷോ താരം ഡൈൻ ഡേവിസും മികച്ച പ്രകടനം കാഴ്ച വച്ചു.

ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡ് നിലനിർത്തിയപ്പോൾ മികച്ച സംഗീതവും കളർഫുൾ ക്യാമറ കാഴ്ചകളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.ചുരുക്കത്തിൽ പറഞ്ഞാൽ മോശം പറയാൻ പറ്റാത്ത രണ്ട്‌ മണിക്കൂർ എന്റർടൈനറായി ചിത്രത്തെ വിലയിരുത്താം.

LEAVE A REPLY