ഒരു കടങ്കഥ കെട്ടുകഥയായി പടർന്നു കയറുന്ന കിനാവള്ളി/പ്രാന്തൻസ് റിവ്യൂ

ഓർഡിനറി,മധുരനാരങ്ങ,തുടങ്ങിയ മനോഹര ചിത്രങ്ങൾക്ക് ശേഷം സുഗീത് അണിയിച്ചൊരുക്കിയ കൊച്ചു ചിത്രമാണ് കിനാവള്ളി.

ഒരു കെട്ടു കഥ പോലെ അൽപ്പം കഥയും,കുസൃതിയും,ഭയവും കലർത്തി പ്രേക്ഷക മനസ്സുകളിലേക്കു ഒരു കിനാവള്ളി പോലെ പടർന്നു കയറുന്ന ചലച്ചിത്രക്കാഴ്ച്ച.
ഒരു കെട്ടു കഥയെ വളരെ സ്വാഭാവികമായി പ്രേക്ഷകനിലേക്കു എത്തിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിരിക്കുന്നു.

കുറച്ചു സുഹൃത്തുക്കളുടെ വർഷങ്ങൾക്കു ശേഷമുള്ള ബംഗ്ലാവിലെ ഒത്തുചേരലും പിന്നീട് അവിടെ നടക്കുന്ന രസകരവും ഭീതിപരമായ മുഹൂർത്തകളുമാണ് ചിത്രം പറയുന്നത്.

തന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്യാമറയ്ക്കു മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് സുഗീതിന്റെ വരവ്.
അതിൽ പൂർണമായി അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
പുതുമുഖങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനം ആയിരുന്നു.

മൊത്തത്തിൽ പ്രണയവും സൗഹൃദവും ഭയമെന്ന കിനാവള്ളിയിൽ കൊരുത്തു കെട്ടിയ മികച്ചൊരു കൊച്ചു ചിത്രമാണ് കിനാവള്ളി.

പ്രേക്ഷമനസ്സിൽ പടർന്നു തുടങ്ങി ഈ കിനാവള്ളിപ്പടർപ്പ്.

LEAVE A REPLY