ഒടുവിൽ പൂജാരി തന്നെ സമാന്തയുടെ രക്ഷയ്ക്കെത്തി

ശിവ നിർവാണ സംവിധാനം ചെയ്യുന്ന ‘എൻസി 17’ എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് രസകരമായ സംഭവം നടന്നത്. തെന്നിന്ത്യൻ താരദമ്പദികളായ നാഗചൈതന്യയും സമാന്തയും പങ്കെടുത്ത ഒരു പുതിയ ചിത്രത്തിന്റെ പൂജയുടെ രസകരമായ വീഡിയോ ആണ് എപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.

പൂജയുടെ ഭാഗമായി തേങ്ങയുടക്കുന്നതിനായി താരദമ്പദികളെ ക്ഷണിച്ചു. രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും സമാന്തയ്ക്ക് തേങ്ങ കല്ലിൽ അടിച്ച് ഉടയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പൂജാരി തന്നെ ആ തേങ്ങ വാങ്ങി ഉടച്ചു. സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ തേങ്ങാ ഉടയ്ക്കൽ വിഡിയോ സമാന്ത തന്നെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കു വച്ചു.

LEAVE A REPLY