ഏറ്റുമുട്ടാൻ തയ്യാറായി ലാലേട്ടൻ ചിത്രവും മെഗാസ്റ്റാർ ചിത്രവും ഡിസംബെരിൽ എത്തുന്നു ….!!

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മലയാള സിനിമയുടെ ചക്രവർത്തിയായ മോഹൻലാലിൻറെ ഒടിയൻ.ബ്രമാണ്ട ചിത്രം എന്നു തന്നെ പറയാവുന്ന ഒടിയൻ ഡിസംബെർ പതിനാലിന് തീയേറ്ററുകളിൽ എത്തുകയാണ്. ഡിസംബർ മാസത്തിൽ ഒടിയനോട് ഏറ്റു മുട്ടാൻ തയ്യാറെടുക്കുകയാണ്‌ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര. ഡിസംബർ 21 നു യാത്ര റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ. അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മകനും രാഷ്ട്രീയ നേതാവുമായ ജഗന്റെ ജന്മദിനത്തിന്റെ അന്നാണ്. ഡിസംബർ ഇരുപത്തിയൊന്നിനാണ് ജഗൻ ജന്മദിനം ആഘോഷിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ റിലീസ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ മലയാള മൊഴിമാറ്റ പതിപ്പ് കേരളത്തിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച മമ്മൂട്ടി ലക്ഷ്യമിടുന്നത് തെലുങ്കിലെ തന്റെ ആദ്യ ബോക്സ് ഓഫീസ് വിജയം കൂടിയാണ്.

ഇരു താരങ്ങളുടെ വ്യത്യസ്തമാർന്ന കഥയും കഥാപാത്രത്തിനുമായി പ്രേക്ഷകലോകം ഏറെ ആകാംക്ഷയിലാണ്. ഇതിനൊക്കെ പുറമെ ഡിസംബറിൽ തന്നെയാണ് ഷാരൂഖ് ഖാൻ നായകനായ സീറോ, വിക്രം നായകനായ ധ്രുവ നചത്രം , സൂര്യയുടെ എൻ ജി കെ എന്നിവ റിലീസ് പ്ലാൻ ചെയ്യുന്നത് എന്നതിനാൽ തന്നെ ഓവർസീസ് മാർക്കറ്റിൽ വമ്പൻ വെല്ലുവിളി തന്നെയാവും ഏറു ചിത്രങ്ങളും നേരിടുക.

LEAVE A REPLY