എനെർജിറ്റിക് ലെജന്റ്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹം; പാർവ്വതി നായർ

ലാലേട്ടനെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്. ലാലേട്ടന്റെ നീരാളി എന്ന ചിത്രത്തിലെ നായിക വേഷം ചെയ്യുന്ന പാർവ്വതി നായർ തന്റെ ലാലേട്ടനുമായുള്ള അഭിനയ -അനുഭവങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. അഭിനയത്തിന്റെ മൂർത്തീഭാവമായി കാണുന്ന ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കണക്കാക്കുന്നു എന്നും കൂട്ടിച്ചേർത്തു.

 

മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമാണംചെയ്യുന്ന ഈ റോഡ് ത്രില്ലർ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അജോയ് വർമ്മയാണ്.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നാദിയ മൊയ്‌തു ലാലേട്ടന്റെ നായികയാകുന്ന എന്ന പ്രിത്യേകതയും ഈ ചിത്രത്തിനുണ്ട്.

കാണികളിൽ ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററുകലാണ് സോഷ്യൽ മീഡിയകളിൽ ചിത്രത്തിനോടനുബന്ധിച്ചിറങ്ങിയത്.

ഏതായാലും എനെർജിറ്റിക് ലെജന്റിന്റെ പെർഫോമൻസ്  ഈ പെരുന്നാളിന്‌ നീരാളി തീയേറ്ററുകളിൽ എത്തുന്നു.

LEAVE A REPLY