എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ടാമൂഴം ചിത്രീകരണം ജൂലൈ 2019 ൽ തുടങ്ങും

എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ടാമൂഴത്തിന്റെ ചിത്രീകരണം വരും ജൂലൈ മാസം 2019 ൽ ആരംഭിക്കുമെന്ന് നിർമാതാവ് ബി.ആർ ഷെട്ടി തന്റെ ട്വിറ്ററിൽ അറിയിച്ചു. ഇന്ത്യൻ സിനിമ ലോകം മുഴുവൻ കാത്തിരിക്കുന്ന ഈ പ്രോജക്ടിന് വേണ്ടി ആയിരം കോടി രൂപ ചെലവിലാണ് ഒരുങ്ങുന്നത്. സംവിധായകന്‍ വി.എ. ശ്രീകുമാർ േമനോനുമായുളള ഡല്‍ഹിയിലെ മീറ്റിങിന് ശേഷമായിരുന്നു ബി.ആർ ഷെട്ടി സിനിമയുടെ വിശേഷങ്ങൾ ട്വിറ്ററിൽ കുറിച്ചത്. മാത്രവുമല്ല ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുടെന്നാണ് റിപോർട്ടുകൾ.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളായും ചിത്രം ലോകമൊട്ടാകെയുള്ള തിയറ്ററുകളിലെത്തും.ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പ്രി-പ്രൊഡക്ഷന്‍ അവസാനഘട്ടത്തിനിൽകുമ്പോൾ അധികം വൈകാതെ തന്നെ ഔദ്യോഗിക വിളംബരത്തിനായി സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ്.

LEAVE A REPLY