ഉണ്ണി ആറിന്റെ തിരക്കഥയില്‍ ‘കോട്ടയം കുര്‍ബാന’ നായിക നയൻതാര

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘കോട്ടയം കുര്‍ബാന’ എന്ന ചിത്രത്തിൽ സ്ത്രീകേന്ദ്രീകൃത നായികയാകാന്‍ നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഉണ്ണി ആര്‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രകൂടിയാണ് കോട്ടയം കുർബാന.

സിനിമയില്‍ പുതുമുഖമാണെങ്കിലും പരസ്യചിത്രരംഗത്തും ആനിമേഷന്‍രംഗത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് മഹേഷ് വെട്ടിയാര്‍ സിനിമാ സംവിധാനത്തിലേക്കെത്തുന്നത്.

‘പുതിയ നിയമ’ത്തിനുശേഷം മലയാളത്തില്‍ നയന്‍താര സിനിമകളൊന്നും ചെയ്തിട്ടില്ല. അറം, മായ, നാനും റൗഡി താന്‍, രാജാറാണി തുടങ്ങി തമിഴ് സിനിമകളിലെല്ലാം നയന്‍താര നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിൽ ഇതാദ്യമായിട്ടാണ് നായികാപ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമാകുന്നത്. സിനിമയില്‍ പുതുമുഖമാണെങ്കിലും പരസ്യചിത്രരംഗത്തും ആനിമേഷന്‍രംഗത്തുമുള്ള വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായാണ് മഹേഷ് വെട്ടിയാര്‍ സിനിമാ സംവിധാനത്തിലേക്കെത്തുന്നത്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘കോട്ടയം കുര്‍ബാന’യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധുനീലകണ്ഠനാണ്. അപ്പുഭട്ടതിരിയാണ് എഡിറ്റര്‍.

LEAVE A REPLY