ഈ.മ.യൗ റിലീസ് തീയതി പുറത്ത്

ഏറെ കാത്തിരിപ്പിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ.മ.യൗ റിലീസ് തീയതി പുറത്ത്. മെയ് നാലിന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം കൂടിയാണ് ഈ.മ.യൗ. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.

18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

LEAVE A REPLY