ഇത് പ്രണയ,സൗഹൃദ പോരിൽ ജയിച്ച മറഡോണ/പ്രാന്തൻസ് റിവ്യൂ

മായാനദിക്കു ശേഷം ഒരുപാടു കാത്തിരുന്ന ടോവിനോ ചിത്രം.
ഇതിഹാസം രചിച്ച ‘മറഡോണ’എന്ന പേരിലെ കൗതുകം.
ഇങ്ങനെ ചിത്രം പ്രദർശനത്തിന് എത്തും മുൻപ് തന്നെ പ്രതീക്ഷകൾ ആവോളമായിരുന്നു.

മിനി സ്റ്റുഡിയോ നിർമ്മിച്ച് കൃഷ്ണ മൂർത്തിയുടെ തിരക്കഥയിൽ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നു.

‘മറഡോണ’എന്ന യുവാവിന് വളരെ അവിചാരിതമായുണ്ടാകുന്നൊരു പ്രശ്‌നവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കഥാ പശ്ചാത്തലം കർണാടകയും ബാംഗ്ലൂരുമാണ്.
Maradona എന്ന പേരിലെ 8 അക്ഷരങ്ങൾ ആദ്യാക്ഷരമായി വരുന്ന 8കഥാപാത്രങ്ങളിലൂടെയാണ് വളരെ രസകരമായി കഥ വികസിക്കുന്നത്.
കേന്ദ്ര കഥാപാത്രമായ മറഡോണയെ വളരെ സ്വാഭാവികമായി തന്നെ ടോവിനോ കൈകാര്യം ചെയ്തിരിക്കുന്നു. വളരെ റൊമാന്റിക് ആയും അല്പം പരുക്കനായും ടോവിനോ നിറഞ്ഞു നിൽക്കുന്നുണ്ട്. പുതുമുഖം ശരണ്യയിൽ നായിക വേഷം പതറിച്ചകളില്ലാതെ ഭദ്രമായിരുന്നു.

ടോവിനോയ്ക്കൊപ്പം ചെമ്പൻ വിനോദ്,ടിറ്റോ വിത്സൺ,ലിയോണ ഷേണായ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നു.

ബാംഗ്ലൂർ,ചിക്കമംഗ്ലൂർ ദൃശ്യങ്ങൾ മനോഹരമായി ക്യാമറയിലാക്കിയ ദീപക് ഡി മേനോന്റെ ഛായാഗ്രഹണം നന്നായിരുന്നു. സുഷീൻ ശ്യാമിന്റെ ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ ഒഴുക്ക് കൂട്ടുന്നുണ്ട്.

ലളിതമായി പറഞ്ഞാൽ ആസ്വാദനത്തിൽ മനം മയക്കും മറഡോണ. എന്തു കൊണ്ടും കുടുംബത്തോടൊപ്പം തീയേറ്ററുകളിൽ തന്നെ കാണാവുന്ന 100% എന്റെർറ്റൈനെർ ചിത്രമാണ് മറഡോണ.

LEAVE A REPLY