ആളുകളെ കുഴപ്പിച്ച ജെനിഫര്‍ ലോപ്പസിന്റെ ബൂട്ട്‌സ്…!!!

ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജനിഫര്‍ ലോപ്പസസിന്റെ ബൂട്ട്‌സാണ് സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ ചർച്ച. 

ഇത് പാന്റാണോ അതോ ബൂട്ട്‌സ് ആണോ എന്ന സംശയത്തിലാണ് ജെനിഫര്‍ ലോപ്പസിനെ കണ്ട കാണികൾ. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ് എന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും അത് ബൂട്ടാണെന്ന്.

ജീന്‍സ് മോഡലില്‍ വെര്‍സെയ്‌സ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബൂട്ട്‌സിന് പോക്കറ്റുകളും ബെല്‍റ്റുമൊക്കെ ഉള്ളത് കൊണ്ട് കാണികളെ ഏറെ കുഴപ്പിച്ചത്. ഈ സംഭവത്തെ തുടർന്ന് താരത്തിന്റെ ട്രിറ്റെർ അക്കൗണ്ടിൽ ധാരാളം വിമര്ശനങ്ങൾ വരുന്നുണ്ട്.

LEAVE A REPLY