ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഹരിശ്രീ അശോകൻ…

മലയാള സിനിമകളിൽ നിര സാന്നിധ്യമായിരുന്ന ഹരിശ്രീ അശോകൻ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഹരിശ്രീ അശോകനും കുടുംബവും. ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹരിശ്രീ അശോകന്റെ പിറന്നാൾ ആഘോഷിച്ചു.

ജീവിതത്തില്‍ ആദ്യമായാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സിനിമാ സെറ്റിൽ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. നന്ദു, സുരേഷ് കൃഷ്ണ,ധർമജൻ, ജാഫർ ഇടുക്കി, രാഹുൽ, ടിനി ടോം, മനോജ് കെ. ജയൻ, കുഞ്ചൻ, ബൈജു എന്നിവർ സെറ്റിൽ ഉണ്ടായിരുന്നു.

LEAVE A REPLY