അറ്റ്ലസ് രാമചന്ദ്രൻ എന്ന സിനിമാക്കാരൻ…

ജനകോടികളുടെ വിശ്വസ്‌ഥ സ്‌ഥാപനം എന്ന ടാഗ്‌ലൈൻ ഒരു പക്ഷെ എം. എം. രാമചന്ദ്രനെക്കാൾ ഫേമസ് ആയിരിക്കും. സ്വന്തം സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി പരസ്യത്തിൽ വന്നു ചിരിപ്പിച്ച ആൾ.
പിന്നീട് കുറച്ച് നാൾ അദ്ദേഹത്തെ നമ്മൾ കണ്ടില്ല. 2015ൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായ് ജയിലിലായി. ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നു. നല്ല മനുഷ്യനായ എം. എം രാമചന്ദ്രന്റെ മോചനം ഒരു ജനത തന്നെ ആഗ്രഹിച്ചിരുന്നു എന്ന് പറയാം….

ജ്വല്ലറിയുടെ പരസ്യത്തിനപ്പുറം, അറബിക്കഥയിലെ കോട്ടു നമ്പ്യാരെ നമ്മൾ അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. കുളിമുറിയിൽ നിന്നേ കോട്ടുമായി ഇറങ്ങി വരുന്ന അദ്ദേഹം തീയേറ്ററുകളിൽ ചിരി പടർത്തി. ടു ഹരിഹർ നഗറിൽ അറ്റ്ലസ് രാമചന്ദ്രൻ ആയി തന്നെ വന്നു ചിരിപ്പിച്ചു. സുഭദ്രം, ബോംബെ മിട്ടായി, ബാല്യകാല സഖി, ആനന്ദഭൈരവി, മലബാർ വെഡിങ്‌, എന്നിവയാണ് അദ്ദേഹം അഭിനയിച്ച മറ്റു ചിത്രങ്ങൾ.

എന്നാൽ 1988ൽ ഭരതന്റെ വൈശാലി നിർമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമ രംഗത്തേക്കുള്ള വരവ്. പിന്നീട് സുകൃതം, ധനം, വാസ്തുഹാര, എന്നീ ചിത്രങ്ങൾ കൂടി നിർമിച്ചു. കൂടാതെ ഇന്നലെ, കൗരവർ, ചകോരം, വെങ്കലം എന്നീ സിനിമകളുടെ വിതരണവും അദ്ദേഹം തന്നെ ആയിരുന്നു. ഹോളിഡേയ്‌സ് എന്ന ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY