അഭിയുടെ കഥ അനുവിന്റെയും /പ്രാന്തൻസ് റിവ്യൂ

ടോവിനോ തോമസ് നായകനായി എത്തിയ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. നവാഗതയായ ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് ഉദയ് മഹേഷ്, കെ ഷൺമുഖം എന്നിവരാണ്. സരിഗമ ഫിലിം ലിമിറ്റഡും യോട് ലീ ഫിലിംസ് എന്ന ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, സന്തോഷ് ശിവനും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.

ടോവിനോ തോമസിന്റെ നായികയായി എത്തിയത് പിയ ബാജ്പയീ ആണ്. ടോവിനോ തോമസ് അഭിയായും പിയ ബാജ്പയീ അനുവയും വേഷമിട്ടു. അഭിയുടെയും അനുവിന്റെയും പ്രണയമാണ് ചിത്രത്തിന്റെ പ്രധാന കഥ.
ഇവരുടെ ജീവിതത്തിൽ വരുന്ന പ്രശനങ്ങളും മറ്റ് ചില സംഭവ വികസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിലൻ ആണ്.
മികച്ച ദൃശ്യങ്ങളാണ് അഖിലൻ പ്രേക്ഷകന് സമ്മാനിച്ചത്. ധരൻ കുമാർ ഒരുക്കിയ ഗാനങ്ങളും അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് പകർന്നു നൽകിയ ഫീൽ വളരെ വലുതായിരുന്നു .

മലയാളത്തിലും തമിഴിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ടോവിനോയുടെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്. മലയാളത്തിലും തമിഴിലും ഒരുപോലെ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ചിത്രം മായനദിക്കു ശേഷം ടോവിനോയ്ക്ക് ലഭിച്ച മികച്ച നായക വേഷം കൂടിയാണ്.

കുടുംബങ്ങളെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി മുന്നേറുന്ന ചിത്രം വരും ദിവസങ്ങളിൽ ബോക്സ്‌ ഓഫീസിലും ചലനങ്ങൾ സൃഷ്ടിച്ചേക്കാം.

LEAVE A REPLY