അബ്രഹാമിന്റെ സന്തതികൾ -വിജയം പങ്കു വച്ചു കേക്ക് മുറിച്ച് മമ്മൂട്ടി…

അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു മമ്മൂട്ടിയും അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ പേരെഴുതിയപ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയും അണിയറ പ്രവർത്തകരും വിജയം ആഘോഷിച്ചത്. ചിത്രത്തെ പറ്റി എല്ലാവരും നല്ലത് പറയുന്നതിലും ചിത്രം ഇത്ര വലിയ വിജയമായത്തിലും സന്തോഷമുണ്ട് എന്നദ്ദേഹം പറഞ്ഞു.


സംവിധായകൻ ഷാജി പാടൂർ, നിർമാതാവ് ജോബി ജോർജ്, തിരക്കഥാകൃത്തു ഹനീഫ് അദേനി, ക്യാമറമാൻ ആൽബി, എന്നിവരെ കൂടാതെ സിദ്ധീഖ്, കനിഹ, ആൻസൻ പോൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഈ വർഷം പുതുവത്സര ദിനത്തിൽ ആയിരുന്നു.

ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാകാനുള്ള സാധ്യതയാണ് കാണുന്നത്. മഴയും ഫുട്ബോൾ തരംഗമൊന്നും, ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. പ്രവർത്തി ദിവസമായ ഇന്നലെ പോലും ചിത്രത്തിന്റെ എല്ലാ ഷോയും മിക്ക തിയേറ്ററുകളിലും ഹൌസ്ഫുൾ ആയിരുന്നു.

മമ്മൂട്ടി എന്ന താരത്തിനപ്പുറം അദ്ദേഹത്തിലെ നടനെയും ഉപയോഗപ്പെടുത്തുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ഏതായാലും മമ്മൂട്ടിയുടെ ഒരിടവേളക്ക് ശേഷമുള്ള മാസ്സ് പോലീസ് വേഷം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകരും സിനിമ പ്രേമികളും.

LEAVE A REPLY