‘അപരാധ പങ്ക’ ടോവിനോ ചിത്രമായ ‘മറഡോണയിലെ’ റാപ് സോങ്ങിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തുന്ന മറഡോണയിലെ രണ്ടാം ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു. ‘ അപരാധ പങ്ക’ എന്നു തുടങ്ങുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ഈ റാപ് സോങിന് വരികളെഴുതിയിരിക്കുന്നത് ഫെജോയാണ്.

ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായിക പുതുമുഖമായ ശരണ്യയാണ്. വിനോദ് കുമാറാണ് നിര്‍മ്മാനാം ചെയ്യുന്ന ഈ ചിത്രം തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന മറഡോണ ജൂണ്‍ 22ന് റിലീസിന് എത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവത്തകർ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY