“അന്നയും, റസൂലും ; മണ്ണിൽ നിന്ന കമിതാക്കൾ….”

പലതരം പ്രണയ സിനിമകളെ കണ്ട മലയാള സിനിമക്ക് ‘അന്നയും റസൂലും’ മണ്ണിൽ നിന്ന കമിതാക്കൾ , ആയിരുന്നു എന്നാണ് പ്രാന്തന് തോന്നിയിട്ടുള്ളത് …

ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ പ്രാന്തനെന്ന പോലെ അവരവരിലെ തന്നെ പ്രണയ നായകനെയും നായികയെയും അവർ കണ്ടിരിക്കണം…. അന്നയെയും റസൂലിനെയും ചുറ്റി നിന്നവർ നമുക്ക് ചുറ്റും ഉള്ളവർ തന്നെയാണോ എന്ന് ഒരുവട്ടം നമ്മൾ എത്തിനോക്കാതിരുന്നിട്ടുണ്ടാവില്ല…

ആ വൈപ്പിൻ പ്രണയ ജോടികൾ പലപ്പോഴും നമ്മളായി മാറിയിട്ടുമുണ്ടാവാം… സംഭാഷണം, ആ നടത്തം, നോട്ടം അങ്ങിനെ എല്ലാം.. അവരുടെ കൂടെ ചെല്ലുന്നു അവർക്കിടയിലേക്ക് ഒരാളായി നമ്മളും..

അന്ന മരിച്ചു കിടക്കുന്നതു കനടപ്പോൾ ഞെട്ടിയതും വിറച്ചതും റസ്സൂലും കഥാപാത്രങ്ങളും മാത്രമായിരുന്നില്ല..പ്രേക്ഷകന് കൂടിയായിരുന്നു… പലതവണ ഈ ചിത്രത്തെ കാണുമ്പോഴും ലവലേശം മടുപ്പില്ല… അതിനേക്കാൾ കാണാനുള്ള താല്പര്യവും… എന്തോ… ?

പ്രാന്തന് പറയാൻ അറിയില്ല ചിലതിങ്ങനെ കൂടെ കൂടും…പണ്ട് ക്ലാരയും ജയകൃഷ്ണനും കൂടെകൂടിയ പോലെ…

LEAVE A REPLY