അഞ്ജലി മേനോൻ ചിത്രം കൂടെ; ഫസ്റ്റ് ലുക്ക് ടീസർ ഇന്ന് പുറത്തിറങ്ങും

ഒരു നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അഞ്ജലി മേനോൻ ചിത്രം റീലീസിനായി ഒരുങ്ങുന്നത്. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ജൂലൈയിലാണ് റിലീസിന് എത്തുന്നത്. ചിത്രീകരണം പൂർത്തിയായി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ‘കൂടെ’ എന്ന സിനിമയുടെ ടൈറ്റിൽ ഒരു പോസ്റ്ററിലൂടെ പുറത്ത് വിട്ടത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നസ്രിയ പൃഥ്വിരാജിന്റെ പെങ്ങളായിട്ടാണ് വരുന്നത്.

മലയാളികളുടെ ഇഷ്ട നായികയായ നസ്രിയ ഒരു നീണ്ട ഇടവേള ശേഷം മലയാളി പ്രേക്ഷകർക്കുമുന്നിൽ എത്തുകയാണ്. അഞ്ജലി മേനോൻ ചിത്രം തന്നെയായ ബാംഗ്ലൂർ ഡേയ്‌സിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഇന്ന് പുറത്തിറങ്ങും. നസ്രിയയെ കേന്ദ്രികരിച്ചു പുറത്തിറങ്ങുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. നസ്രിയയുടെ ‘വെൽകം ബാക്ക് സോങ്’ എന്നാണ് ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. “മനസ്സിനുള്ളിലെ കുടിനിലുള്ളിലായ് കനവുപോൾ കൂടെ ആരോ” എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഘു ദീക്ഷിതാണ്.

മ്യൂസിക്ക്247 എന്ന യൂ ട്യൂബ് ചാനലിലൂടെ ഇന്ന് വൈകിട്ട് 5 മണിക്ക് ടീസർ പുറത്തുവിടുക.

LEAVE A REPLY