അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ ‘പറന്നേ’ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

നസ്രിയ നസിമും റോഷന്‍ മാത്യുവും പ്രണയത്തിലാകുന്നു പറന്നേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയവും സൗഹൃദവും കൂട്ടിയിണക്കുന്ന രംഗങ്ങളാണ് ഈ ഗാനത്തിൽ അടങ്ങിയിരിക്കുന്നത്.

ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായി വേഷമിടുന്നുണ്ട്. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തും.

LEAVE A REPLY