അങ്കിളിന്റെ പുതിയ ടീസര്‍

അങ്കിളിന്റെ പുതിയ ടീസര്‍. ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അങ്കിൾ.

കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്.

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രം നായകനാണോ, വില്ലനാണോ? എന്ന് തീരുമാനിക്കേണ്ടത് കാണുന്ന പ്രേക്ഷകനാണ് സംവിധായകൻ  മാധ്യമങ്ങളോട് പറഞ്ഞു. അങ്കിളിന്റെ ആദ്യ  ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇതിനോടകം തന്നെ സൂര്യ ടിവി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കികഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഏപ്രിൽ 27 മുതൽ തീയേറ്ററുകളിൽ എത്തുന്നു.

uncle official teaser #2:

uncle official teaser #1:

LEAVE A REPLY