സോഷ്യൽ മീഡിയ രാകേഷ് ഉണ്ണിയെ കൊണ്ടെത്തിച്ചത് ഉലകനായകന്റെ മുന്നിൽ..!!!

രാകേഷ് ഉണ്ണിയുടെ മനോഹരമായ ശബ്ദവും ഗാനവും ഇന്ന് ഇദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഉലകനായകന്റെ മുന്നിലാണ്. വിശ്രമവേളയ്കൾ ആനന്ദകരമാക്കാൻ പാടിയ ഒരു ഗാനം മൊബൈൽ വീഡിയോ ആയി സോഷ്യൽ മീഡിയയിൽ എത്തുകയും അത് വളരെ വേഗം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

തുടർന്ന് അദ്ദേഹത്തിന്റെ ആലാപനം കേട്ട് അത്ഭുതപെട്ട സംഗീത സംവിധായകൻ ഗോപി സുന്ദർ അദ്ദേഹത്തെ കണ്ടു പിടിച്ചു കൊടുക്കണമെന്നും ഈ ഗായകനെ കൊണ്ട് തന്റെ ഗാനം സിനിമയിൽ പാടിക്കണം എന്നും ഫേസ്ബുക് പോസ്റ്റ് ഇട്ടു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിൽ പാടാൻ അവസരം ലഭിച്ച രാമനുണ്ണിക്ക്‌ അതോടൊപ്പം തന്നെ താൻ ഏറെ ആരാധിക്കുന്ന ശങ്കർ മഹാദേവന് വേണ്ടിയും പാടാൻ സാധിച്ചു. ശങ്കർ മഹാദേവൻ രാകേഷ് ഉണ്ണിയെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ശങ്കർ മഹാദേവൻ സംഗീതം നൽകി ആലപിച്ച “നീ ഇല്ലാമൈ നാൻ..” എന്ന ഗാനമാണ് രാകേഷ് ഉണ്ണി ആലപിച്ചത്. വിശ്വരൂപം എന്ന ചിത്രത്തിൽ കമല ഹാസൻ അഭിനയിച്ച ഗാനമാണ് ഇത്. ഇപ്പോഴിതാ സാക്ഷാൽ ഉലകനായകൻ കമല ഹാസന്റെ മുന്നിലും രാകേഷ് ഉണ്ണി പാടിയിരിക്കുകയാണ്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായ രാകേഷ് ഉണ്ണി ശങ്കർ മഹാദേവന്റെയും കമല ഹാസന്റെയും മുന്നിലും എത്തിക്കൊണ്ടു ഇപ്പോൾ മലയാളികളുടെ അഭിമാനം ആയി മാറിയിരിക്കുകയാണ്.

LEAVE A REPLY