വിസ്മയ സന്ധ്യ സ്‌റ്റേജ് ഷോയിൽ ജിമിക്കി കമ്മലിനൊത്ത് ചുവടു വച്ച് ലാലേട്ടൻ

മലയാള കരയിൽ തരംഗമായ ജിമിക്കി കമ്മൽ അങ്ങ് കടൽ കടന്ന് മസ്കറ്റിലും തരംഗമാകുന്നു .മസ്കറ്റിൽ നടന്ന വിസ്മയ സന്ധ്യ എന്ന സ്‌റ്റേജ് ഷോയിലാണ് ലാലേട്ടൻ ജിമിക്കി കമ്മലിന് ചുവടു വച്ചത്. സ്റ്റേജില്‍ ആദ്യം നൃത്തം ചെയ്യാനായി വന്ന പെണ്‍കുട്ടികളാണ് ജിമിക്കി കമ്മലിനൊപ്പം ചുവട് വച്ചത്. മോഹന്‍ലാലിനെയും നൃതത്തില്‍ പങ്കാളിയാകാന്‍ അവര്‍ ക്ഷണിച്ചു. ആദ്യം മടി കാണിച്ച താരം നിര്‍ബന്ധത്തെ തുടര്‍ന്നാണ് നൃത്തം ചെയ്തത്.

മോഹന്‍ലാല്‍ വീണ്ടും ജിമിക്കി കമ്മലിനൊപ്പം നൃത്തം ചെയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.

 

LEAVE A REPLY